തിരുവനന്തപുരം: ജി വി രാജ സ്പോർട്സ് സ്‌കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് എക്സലൻസ് സെന്ററിൽ ബോക്സിംഗ് – ഹെഡ് കോച്ചിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: www.gvrssportsschool.org. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15.
തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജിലെ കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ കെ എസ് സി എസ് ടി ഇ യുടെ പ്രോജക്ടിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ (1) ഒഴിവിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 15 ന് രാവിലെ 10 ന് കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ വെച്ചാണ് അഭിമുഖം. കെമിക്കൽ/ ബയോ ടെക്‌നോളജി ആന്റ് ബയോ കെമിക്കൽ/ നാനോ ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ്. ബിടെക് ബിരുദം ആണ് അടിസ്ഥാന യോഗ്യത. പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, നാനോ ടെക്‌നോളജിയിൽ പ്രവർത്തി/ ഗവേഷണ പരിചയം അഭിലഷണീയം. പ്രായം: 35 വയസ്. വിശദ വിവരങ്ങൾക്ക് www.gectcr.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.

