ന്യൂഡൽഹി: ഏക സിവിൽ കോഡ് നിയമം നടപ്പിലാക്കുന്നതിൽ അനുകൂല സമീപനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തുല്യനീതിക്ക് വേണ്ടിയാണ് അത്തരത്തിലൊരു നിയമനിർമ്മാണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഗവർണർ അറിയിച്ചു.
ഭരണഘടന പ്രതിജ്ഞയെടുത്തവർക്ക് ഒരിക്കലും ഏക സിവിൽ കോഡ് നടപ്പാക്കുന്നത് എതിർക്കാനാവില്ല. ഹിന്ദു കോഡ് ഇപ്പോൾതന്നെ നിലവിലുണ്ട്. ഹിന്ദു സിഖ് ജൈനന്മാർക്കിടയിൽ അത് ഏകത കൊണ്ടുവന്നോയെന്ന് ഗവർണർ ചോദിച്ചു. ഇന്ത്യ നാനാത്വം നിറഞ്ഞ രാജ്യമാണ് വിവാഹം, ആചാരം എന്നിവയെക്കുറിച്ചല്ല ഏക സിവിൽ കോഡ്, രണ്ടു ഭാര്യമാർ എന്നതിലേക്ക് മാറിയവർ പലരുണ്ട്. ആരെയും താൻ എടുത്തുപറയുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
രാജ്യസഭയിൽ കഴിഞ്ഞ ദിവസം ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

