ബെയ്ജിങ്: അമേരിക്കന്‍ ബഹിരാകാശ സ്വത്തുക്കള്‍ക്ക് ഭീഷണിയാകും വിധം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ബഹിരാകാശ മാലിന്യം പെരുകുന്ന സാഹചര്യത്തില്‍ ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുന്നതായി യു.എസിന്റെ ബഹിരാകാശ സൈനിക ദൗത്യ തലവന്‍ ജെയിംസ് ഡിക്കിന്‍സണ്‍ ഐക്യരാഷ്ട്ര സഭയില്‍ ചൂണ്ടിക്കാട്ടി.
ബഹിരാകാശ മാലിന്യം പെരുകാന്‍ കാരണമാകുന്ന ഉപഗ്രഹവേധ പരീക്ഷണങ്ങളില്‍ നിന്ന് എല്ലാ രാജ്യങ്ങളും വിട്ടു നില്‍ക്കണമെന്ന പ്രമേയത്തെ ഡിക്കിന്‍സണ്‍ സ്വാഗതം ചെയ്തു. ഉപഗ്രഹവേധ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള നാല് രാജ്യങ്ങളില്‍ യു.എസ്. മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. ചൈനയും റഷ്യയും എതിര്‍ത്തപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

