രണ്ട് വമ്ബന്‍ ടീമുകളുടെ നിര്‍ണായക മത്സരങ്ങള്‍

2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിന്റെ രണ്ടാം റൗണ്ട്, ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് മുതല്‍. രണ്ട് വമ്ബന്‍ ടീമുകളുടെ മത്സരങ്ങളാണ് നടക്കുക. ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ താരം നെയ്മര്‍ ഇറങ്ങുമ്‌ബോള്‍ രണ്ടാം മത്സരത്തില്‍ മെസ്സി മാജിക്കിന്റെ അര്‍ജന്റീന ടീമിന്റെ കളിയാണ്. ഇന്നത്തെ രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്.

ബ്രസീല്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പ് ക്രൊയേഷ്യയെ നേരിടും. മറുവശത്ത്, മുന്‍ ചാമ്ബ്യന്മാരായ അര്‍ജന്റീന ശക്തരായ നെതര്‍ലന്‍ഡ്സിനെ നേരിടുമെന്നതിനാല്‍ രണ്ടാം മത്സരം അത്യന്തം ആവേശകരമായിരിക്കും. ഈ രണ്ട് മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

ബ്രസീല്‍ vs ക്രൊയേഷ്യ: രാത്രി 8.30ന്
അര്‍ജന്റീന vs നെതര്‍ലന്‍ഡ്സ്: നാളെ പുലര്‍ച്ചെ 12.30ന്