രാജ്ഭവനിലെ 4 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി; 14 തസ്തികളിലേക്ക് 77 നിയമനങ്ങള്‍ നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ രാജ്ഭവനിലെ 4 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കുക്കായി രതീഷ്, ജീവന്‍ കൊയരാള എന്നിവരെയും സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍ തസ്തികയില്‍ സൗമ്യയെയും ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ ദിലീപ് കുമാറിനെയുമാണ് സ്ഥിരപ്പെടുത്തിയത്.

അതേസമയം, 14 തസ്തികളിലേക്ക് 77 ഡപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നല്‍കി. രാജ്ഭവനില്‍ കുക്ക്, വെയ്റ്റര്‍, മേറ്റി, ലാസ്‌കര്‍, ഗാര്‍ഡ്നര്‍, ഫീമെയില്‍ അറ്റന്‍ഡന്റ്, ഓഫിസ് അറ്റന്‍ഡന്റ്, ടെയിലര്‍, ധോബി, ക്ലീനര്‍, സ്വീപ്പര്‍, സ്വീപ്പര്‍ കം സാനിറ്റേഷന്‍ വര്‍ക്കര്‍, സാനിറ്റേഷന്‍ വര്‍ക്കര്‍, ടെലഫോണ്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികളിലേക്കാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. കുടുംബശ്രീവഴിയാണ് നിയമനം.