പ്രളയകാലത്ത് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ല; പണം വാങ്ങുന്നതിൽ അസ്വഭാവികതയില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രളയകാലത്ത് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കേരളം പണം നൽകാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചതെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചത്. എന്നാൽ, കേരളം ഇപ്പോൾ മാറ്റിപ്പറയുകയാണ്. പണം വാങ്ങുന്നതിൽ അസ്വഭാവികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

89540 മെട്രിക് ടൺ അരിയാണ് കേന്ദ്രം 2019 ഓഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തെത്തുടർന്ന് കേരളത്തിന് അനുവദിച്ചത്. ആകെ 205.81 കോടിരൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. കേരളം ഇതുവരെയും പണം നൽകാത്ത സാഹചര്യത്തിൽ പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് പിടിക്കുമെന്ന് കേന്ദ്രം നേരത്തെ അന്ത്യശാസന നൽകിയിരുന്നു.