സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ് നിയമനം

തിരുവനന്തപുരം: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.

അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ഓഫീസർ, ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട് പി ഒ 695607, തിരുവനന്തപുരം. ഫോൺ : 0472 2872066. കൂടുതൽ വിവരങ്ങൾക്ക് 9846011714 എന്ന നമ്പറിൽ ബന്ധപ്പെടാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20.