ക്ലിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടി; അന്വേഷണം പ്രഖ്യാപിച്ച് കമ്മീഷണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടി. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. ഗാർഡ് റൂമിലെ പൊലീസുകാരന്റെ കൈയിൽ നിന്നാണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

സംഭവത്തിൽ കമ്മിഷണർ അന്വേഷണം പ്രഖ്യാപിച്ചു. തോക്കിലെ മാഗസിനുള്ളിൽ ബുള്ളറ്റ് കുടുങ്ങുകയായിരുന്നെന്നും, തുടർന്നും പൊലീസുകാരൻ തോക്ക് വൃത്തിയാക്കൽ നടത്തിയതോടെയാണ് വെടിപൊട്ടിയതെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. അതീവ സുരക്ഷാ മേഖലയായ സ്ഥലത്ത് ഇത്തരത്തിലൊരു സംഭവമുണ്ടായത് വൻസുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.