പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന്റെ ഗുണങ്ങൾ…..

ആരോഗ്യത്തിന് ഏറ്റവും ഉത്തമം തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ്. പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പന്നമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

സാപ്പോണിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ പതിമുഖത്തിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പതിമുഖം പ്രമേഹ നിയന്ത്രിക്കുകയും ചെയ്യും.

പതിമുഖം ഇട്ട വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് ആർത്തവ സമയത്തെ വേദന കുറയ്ക്കും. പതിമുഖം ഇട്ട് വെള്ളം നന്നായി തിളപ്പിക്കണം. എങ്കിൽ മാത്രമേ പതിമുഖത്തിന്റെ നിറവും ഗുണവും വെള്ളത്തിൽ നന്നായി ഇറങ്ങുകയുള്ളു.

രക്തസമ്മർദ്ദം കുറയ്ക്കാനും പതിമുഖം സഹായിക്കും. പതിമുഖത്തിന്റെ സത്തിൽ വൻകുടൽ അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പതിമുഖം വെള്ളത്തിന്റെ ഗ്യാസ്ട്രോപ്രൊട്ടക്റ്റീവ് പ്രവർത്തനങ്ങൾ അൾസർ ചികിത്സിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. വായിൽ കാണപ്പെടുന്ന സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന പ്രത്യേകതരം ബാക്ടീരിയയ്‌ക്കെതിരെയും പ്രവർത്തിക്കാനും പതിമുഖ വെള്ളം സഹായിക്കും.