ആവിക്കല്‍ തോട് സമരം ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹരിക്കണം; മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: ആവിക്കല്‍ തോട് സമരത്തില്‍ മാലിന്യപ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധം ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

‘കേരളത്തിലെ എല്ലാ സ്ഥലവും ജനനിബിഡമാണ്. മാലിന്യപ്ലാന്റ് ആളില്ലാത്ത സ്ഥലത്ത് വേണമെന്ന് എങ്ങനെ പറയാന്‍ കഴിയും. പ്ലാന്റ് ആവശ്യമില്ലെന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് തീരുമാനിക്കുകയല്ല വേണ്ടത്. ജനപ്രതിനിധികള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം’- മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്‍ പാസാക്കുകയാണ് നിയമസഭയിലെ പ്രധാന അജണ്ട. ആദ്യമായി സ്പീക്കര്‍ പാനലില്‍ മുഴുവന്‍ പേരും വനിതകളാണെന്നതും ഇത്തവണത്തെ നിയമസഭയിലെ പ്രത്യേകതയാണ്.