ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലടക്കം വര്‍ക്ക് ഫ്രം ഹോം സൗകര്യം നടപ്പാക്കും: എം. കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലടക്കം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം നടപ്പാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി എം. കെ.സ്റ്റാലിന്‍. രാജ്യാന്തര ഭിന്നശേഷി ദിനത്തിലാണു പ്രഖ്യാപനങ്ങള്‍.

സംസ്ഥാനത്തെ നാലര ലക്ഷത്തോളം ഭിന്നശേഷിക്കാരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയില്‍നിന്ന് 1500 ആക്കിയിട്ടുണ്ട്. അതേസമയം, ഭിന്നശേഷിയുള്ളവര്‍ക്ക് മറീന ബീച്ചിലേക്ക് എളുപ്പം പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ ചെന്നൈ കോര്‍പറേഷന്‍ സജ്ജമാക്കിയ പ്രത്യേക റാംപ് കഴിഞ്ഞദിവസം സംസ്ഥാനത്ത് തുറന്നിരുന്നു.