രുചിയിൽ മാത്രമല്ല ഗുണത്തിലും മുൻനിരയിൽ; വെണ്ണ കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ…

രുചിയിലും ഗുണത്തിലും മുൻനിരയിലാണ് വെണ്ണ. ശരീരത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ വെണ്ണ കഴിക്കുന്നതിലൂടെ ലഭിക്കും. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും ഉത്തമമാണ് വെണ്ണ.

ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വെണ്ണ ഴിക്കുന്നത് നല്ലതാണ്. ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ വെണ്ണ സഹായിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദിവസവും വെണ്ണ കഴിക്കുന്നത് വളരെ നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും വെണ്ണ സഹായിക്കും. ബീറ്റ കരോട്ടിൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കുകയും കണ്ണിനെ സംരക്ഷിക്കുകയും ചെയ്യും. വെണ്ണയിൽ അടങ്ങിയിട്ടുള്ള ലിനോയിക് ആസിഡ് ക്യാൻസർ സാധ്യത തടയാനും സഹായിക്കുന്നു.

കുഞ്ഞുങ്ങളും മുലപ്പാൽ നൽകുന്ന അമ്മമാരും ഗർഭിണികളും നിർബന്ധമായും ദിവസവും അൽപം വെണ്ണം കഴിക്കണം. ഇത് മുലപ്പാൽ വർധിക്കാനും കൂടുതൽ ഉന്മേഷത്തോടെയിരിക്കാനും സഹായകമാണ്. ഉറക്കക്കുറവിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വെണ്ണ ഉത്തമമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സൗന്ദര്യ സംരക്ഷണത്തിനും വെണ്ണ മുൻനിരയിൽ തന്നെയുണ്ട്. മുഖത്തെ കറുത്തപാടുകൾ മാറാൻ ദിവസവും അൽപ്പം വെണ്ണ പുരട്ടുന്നത് വളരെ പ്രയോജനപ്രദമാണ്. വിണ്ടുകീറിയ കാൽപ്പാദങ്ങളിൽ ദിവസവും അൽപ്പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.