എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷൻമാർ; രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളമാണെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനുമെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷൻമാരെന്ന് അദ്ദേഹം ചോദിക്കുന്നു. രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളമാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എൽഡിഎഫ് സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയിൽ വലിച്ചു താഴെയിടാൻ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാരിനെ വലിച്ചു താഴെ ഇടുന്നതും, വിമോചന സമരം നയിക്കുന്നതും അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാരാണ് കെ സുരേന്ദ്രനും കെ സുധാകരനും. രണ്ടു പേർക്കും ഒരേ ഭാഷയും ഒരേ ശൈലിയുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

LDF സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡന്റ് കെ.സുധാകരൻ.

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയിൽ വലിച്ചു താഴെയിടാൻ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.

‘സർക്കാരിനെ വലിച്ചു താഴെ ഇടുന്നതും’
‘വിമോചന സമരം നയിക്കുന്നതും ‘
അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാർ

രണ്ടു പേർക്കും ഒരേ ഭാഷ,ഒരേ ശൈലി.

എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷൻമാർ?

രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളം.