വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണ്: വി. മുരളീധരന്‍

വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്നും ഗീര്‍വാണത്തിനും മാസ് ഡയലോഗുകള്‍ക്കും ഒരു കുറവുമില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴക്കൂട്ടത്തെ പാത പണി പൂര്‍ത്തിയാക്കിയാല്‍ തുറക്കും. എന്നാല്‍, മന്ത്രിമാരെ ഉദ്ഘാടന മാമാങ്കം നടത്താനനുവദിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് ആര് കത്തയച്ചാലും അത് ഫോര്‍വേഡ് ചെയ്യുമെന്നും അതാണ് ഗവരണറുടെ ജോലി. ഭരണഘടനയ്ക്ക് അനുസൃതമല്ലാത്ത ബില്ല് പാഴാവുകയേ ഉള്ളൂ. അത് അവതരിപ്പിക്കാന്‍ ജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.