തിരുവനന്തപുരം: കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ വാദം ശശി തരൂർ തള്ളി. ഡിസിസി പ്രസിഡന്റ് പ്രസിൻഡന്റിനെ തന്റെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നുവെന്ന് അദ്ദേഹ വ്യക്തമാക്കി.
തന്റെ മനസ് തുറന്ന പുസ്തകമാണ്. തനിക്ക് ഒന്നും ഒളിക്കാനില്ല. യൂത്ത് കോൺഗ്രസാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. വരേണ്ടത്താവർ പരിപാടിയ്ക്ക് വരണ്ട. അവർക്ക് വേണമെങ്കിൽ പരിപാടി യൂട്യൂബിൽ കാണാം. നിരവധി പ്രസംഗങ്ങൾ താൻ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയിൽ നടന്നതെന്നും അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞം പ്രതിഷേധത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വിഴിഞ്ഞം വിവാദം നല്ല രീതിയിൽ അല്ല പോകുന്നതെന്നും എഫ്ഐആർ വേണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്നും തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് പറഞ്ഞിരുന്നു.

