വാട്‌സ്ആപ്പില്‍ പഴയ സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താം

പഴയ സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്. ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങള്‍ തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇതിന്റെ ബീറ്റ ടെസ്റ്റിങ് വാട്‌സ്ആപ്പ് ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് വ്യക്തിഗത, ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയില്‍ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും.

വാട്‌സ്ആപ്പിലെ പുത്തന്‍ വിവരങ്ങള്‍ പുറത്തു വിടുന്ന വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചറിന്റെ കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചാറ്റ് സെര്‍ച്ച് ബോക്‌സില്‍ ലഭ്യമായ ഓപ്ഷന്‍ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും.