ന്യൂഡൽഹി: ചൈനയുടെ ആദ്യത്തെ വിദേശ സൈനിക താവളം ഇന്ത്യയ്ക്കു ഭീഷണി ആയേക്കുമെന്ന് യുഎസ് റിപ്പോർട്ട്. ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള രാജ്യമായ ജിബൂത്തിയിൽ ചൈന സ്ഥാപിക്കുന്ന സൈനിക താവളം ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുമെന്നാണ് യുഎസ് റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്.
എറിത്രിയ, ഇത്യോപ്യ, സൊമാലിയ എന്നിവയാണ് ജിബൂത്തിയുടെ അയൽ രാജ്യങ്ങൾ. ജിബൂത്തിയിൽ നിന്ന് ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കി.മീ. ദൂരം മാത്രമേയുള്ളൂ. ഇവിടെ വരുന്ന സൈനിക താവളം ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പാണ് യുഎസ് നൽകുന്നത്. യുഎസ് പ്രതിരോധ വിഭാഗം ചൈനയെക്കുറിച്ചു തയാറാക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന വിമാനവാഹിനിക്കപ്പലുകൾ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ യുഎസ് വ്യക്തമാക്കിയിരുന്നു.

