തിരുവനന്തപുരം: സംസ്ഥാന സർക്കാർ മത്സ്യവകുപ്പ് മുഖേന ജില്ലയിൽ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോർഡിനേറ്ററെയും അക്വാകൾച്ചർ പ്രൊമോട്ടറെയും നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ അക്വാ കൾച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയൻസ്, സുവോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോർഡിനേറ്റർക്ക് വേണ്ട യോഗ്യത. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കിൽ ഫിഷറീസ് സയൻസ്/സുവോളജി വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ എസ്.എസ്.എൽ.സിയും അക്വാകൾച്ചർ മേഖലയിൽ നാല് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അക്വാകൾച്ചർ പ്രൊമോട്ടർ തസ്തികയിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0494 2666428 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സൽസർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് സെന്റർ നിറമരുതൂർ ഓഫീസിൽ ഡിസംബർ 9 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

