ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ പീഡിപ്പിച്ച കേസില്‍ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. അറഫാത്ത്, സുഹൃത്ത് ഷഹാബുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് ടാക്‌സി ആപ്പിലെ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ വെള്ളിയാഴ്ച രാത്രിയാണ് മലയാളി യുവതി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിലെത്തിയ 23-കാരി തിരികെ താമസസ്ഥലത്തേക്ക് പോകാനായി ബുക്ക് ചെയ്ത ബൈക്ക് ടാക്‌സിയുമായെത്തിയ അറഫാത്ത്, യുവതിയെ തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ ഷഹാബുദ്ദീനെ വിളിച്ചുവരുത്തി. ഇയാളും യുവതിയെ പീഡനത്തിനിരയാക്കി.
അതേസമയം, യുവതിയെ കാണാതായതോടെ ഒപ്പം താമസിക്കുന്ന സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിക്കുകയും ശനിയാഴ്ച രാവിലെ ഇവര്‍ യുവതിയെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

