ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്

തിരുവനന്തപുരം: സർക്കാർ സ്വയംഭരണ സ്ഥാപനമായ സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം.

ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 581. എന്ന വിലാസത്തിലേക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14.