ന്യൂഡല്‍ഹി: പി.ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയഷേന്‍ അധ്യക്ഷയാകും. എതിരാളികളില്ലാതെയാണ് പി.ടി ഉഷ തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബര്‍ 10ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇതിഹാസ സുവര്‍ണ പുത്രിക്ക് അഭിനന്ദനങ്ങള്‍ എന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു.
അതേസമയം, സജീവ കായിക താരമായ ആദ്യ അധ്യക്ഷ, വനിത അധ്യക്ഷ, മലയാളി അധ്യക്ഷ എന്നീ സവിശേഷതകളോടെയാണ് പി.ടി ഉഷ പദവിയിലേക്ക് എത്തുന്നത്. ഇന്നലെ രാത്രിയാണ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പി.ടി ഉഷ എംപി സമര്‍പ്പിച്ചത്.

