ആരോഗ്യത്തിന് ഏറ്റവും ഉത്തമം തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ്. എന്നാൽ, തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോൾ വീണ്ടും ചൂടാക്കുന്നത് അപകടമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്ന് പറയുന്നതെന്ന് നമ്മളിൽ പലർക്കും അറിയില്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്. വെള്ളം ചൂടാക്കുമ്പോൾ അതിലെ സംയുക്തങ്ങൾ നീരാവിയാവുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ടാണ് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ആരോഗ്യകരമെന്ന് പറയുന്നത്. വെള്ളം വീണ്ടും ചൂടാക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള ധാതുക്കളും വാതകങ്ങളും രാസമാറ്റത്തിന് വിധേയമാകും. ഇത് പിന്നീട് അപകടകരമായ രാസവസ്തുക്കളായി രൂപം മാറുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭൂമിയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒന്നാണ് നൈട്രേറ്റ്. മണ്ണിലും വെള്ളത്തിലും വായുവിലും എന്നു വേണ്ട എല്ലാ വസ്തുക്കളിലും നൈട്രേറ്റ് കാണപ്പെടുന്നുണ്ട്. ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കുമ്പോൾ നൈട്രേറ്റ് നൈട്രോസാമിൻസ് ആയി മാറും. ഇത് വിഷമാണ്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. ക്യാൻസറിന് കാരണമാകുന്ന വിഷമാണ് നൈട്രോസാമിൻസ് എന്നത്. ഇത് രക്താർബുദത്തിനും കുടൽ, ആമാശയം, പാൻക്രിയാസ് തുടങ്ങിയ ക്യാൻസറിനും കാരണമാകും.
ജലത്തിൽ ഫ്‌ളൂറൈഡിന്റെ അംശം ഉണ്ട്. ഇത് വീണ്ടും ചൂടാക്കുമ്പോൾ ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

