അങ്കണവാടികളിൽ വർക്കർ/ ഹെൽപ്പർ ഒഴിവ്

കാസർഗോഡ്: കാറഡുക്ക അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ ഹെൽപ്പർ ഒഴിവ്. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18നും 48നും ഇടയിൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 2012ൽ സമാന തസ്തികകളിലേക്ക് അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 8. വിശദ വിവരങ്ങൾക്ക് കുറ്റിക്കോൽ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04994 260922.

അതേസമയം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കാസർകോട് ജില്ലയിൽ വീഡിയോ സ്ട്രിങ്ങർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി – പ്ലസ്ടു ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അഭികാമ്യം. പിആർഡിയിൽ പ്രവൃത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രാഫി വീഡിയോ എഡിറ്റിംഗിൽ പ്രവർത്തിപരിചയമുള്ളവർക്കും മുൻഗണന.

അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിരതാമസമുള്ള വ്യക്തി ആയിരിക്കണം. സ്വന്തമായി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. പരിപാടി നടക്കുന്ന സ്ഥലത്തുനിന്നു തന്നെ വീഡിയോ മാധ്യമങ്ങൾക്ക് നൽകാനായി അയക്കുന്നതിനുള്ള മൾട്ടി സിം ഡോങ്കിൾ ഉണ്ടായിരിക്കണം. ക്രിമിനൽ കേസിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷ ഡിസംബർ ഒന്നിനകം വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04994255145, 8547860180.

സ്വന്തമായി ഫുൾ എച്ച് ഡി പ്രൊഫഷണൽ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വിഷ്വൽ വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം. പ്രൊഫഷണൽ എഡിറ്റ് സോഫ്‌റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് സ്വന്തമായി ഉണ്ടായിരിക്കണം. ദൃശ്യങ്ങൾ തൽസമയം നിശ്ചിത സർവ്വറിൽ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പിൽ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട,് ഏറ്റവും നൂതനമായ ഇലക്ട്രോണിക്സ് ന്യൂസ് സൗകര്യങ്ങൾ തുടങ്ങിയവ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി കണക്കാക്കും.

ലൈവായി വീഡിയോ ട്രാൻസ്മിഷൻ, സ്വന്തമായി ബാക്ക് പാക്ക് പോലുള്ള പോർട്ടബിൾ വീഡിയോ ട്രാൻസ്മിറ്റർ സംവിധാനങ്ങൾ ഉള്ളവർക്ക് മുൻഗണന. പരിപാടി നടന്ന് അരമണിക്കൂറിനുള്ളിൽ വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിഷ്‌കർഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നൽകണം.