വാട്സ്ആപ്പിന് സമാനമായി ഇമോജികളുമായി ഗൂഗിള്‍ മെസേജ്‌

വാട്സ്ആപ്പിന് സമാനമായ രീതിയില്‍ ഇമോജികള്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ മെസേജ്. ഗൂഗിളിന്റെ റിപ്പോര്‍ട്ട് പ്രകാരം കുറച്ച് ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് വിവരം.

നിലവില്‍ ഏഴ് ഇമോജികള്‍ മാത്രമാണ് ഗൂഗിള്‍ മെസേജില്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ റിച്ച് കമ്യൂണിക്കേഷന്‍സ് സര്‍വീസ് ചാറ്റ് ഓപ്ഷനില്‍ ലോംഗ് പ്രസ് ചെയ്താല്‍ കൂടുതല്‍ ഇമോജികള്‍ ലഭിക്കും. നിലവില്‍ ലഭ്യമാകുന്ന ഏഴ് ഇമോജികള്‍ മാറ്റുമെന്നതില്‍ കമ്ബനി വ്യക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ മാസം പുതുതായി രൂപകല്‍പ്പന ചെയ്ത ‘ഫോട്ടോ പിക്കര്‍’ പരീക്ഷിച്ചിരുന്നു.പുനര്‍രൂപകല്‍പ്പന ചെയ്ത ഫോട്ടോ പിക്കര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇടത്തേക്ക് സൈ്വപ്പുചെയ്യുന്നതിലൂടെ ഏകദേശം 22 ചിത്രങ്ങള്‍ കാണാന്‍ കഴിയും. ക്യാമറ വേഗത്തില്‍ തുറക്കാനും ഫോട്ടോ പിക്കര്‍ സഹായിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഫോണുകളില്‍ ഗൂഗിള്‍ മെസേജ് ആപ്പ് വഴി സന്ദേശങ്ങള്‍ അയക്കുന്നത് എത്രമാത്രം വിജയകരമാണെന്ന് പരീക്ഷിച്ച് തുടങ്ങിയത്.