‘പടവെട്ട്’ ഒടിടിയില്‍

നിവിന്‍ പോളി ചിത്രം ‘പടവെട്ടിന്റെ’ ഈ വെള്ളിയാഴ്ച (നവംബര്‍ 25ന് നെറ്ഫ്ലിക്സിലെത്തുന്നു. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വടക്കന്‍ കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് പറഞ്ഞത്.

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിന്റെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിന്‍പുറത്തുകാരനായാണ് നിവിന്‍ പൊളി എത്തുന്നത്. നിവിന്‍ അവതരിപ്പിച്ച രവി എന്ന കഥാപാത്രവും ഷമ്മി തിലകന്റെ കുയ്യാലി എന്ന വില്ലന്‍ കഥാപാത്രവും പ്രശംസ നേടിയിരുന്നു.അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.