ഫുട്‌ബോള്‍ പ്രേമികള്‍ക്കായി കേരളത്തില്‍ നിന്നും ഒരു വേള്‍ഡ് കപ്പ് ഗാനം. കൊച്ചിയിലെ ജിസി ഗ്രൂവ് എന്ന ബാന്‍ഡ് ആണ് ഗെയിം ഓഫ് ലവ് എന്ന ഈ ഗാനം തയ്യാറാക്കിയത്. ബാന്‍ഡ് അംഗങ്ങളായ സിന്‍ഡി നന്ദകുമാറും ഗാരി ലോബോയും ചേര്‍ന്നാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ഗാരി ലോബോ.
ഫുട്‌ബോള്‍ ലോകകപ്പിന്റെ എല്ലാ ആവേശവും ഉള്‍ക്കൊള്ളുന്ന ലോകോത്തര നിലവാരമുള്ള ഒരു ഗാനം എന്ന ആശയത്തില്‍ നിന്നാണ് ഗെയിം ഓഫ് ലവ് പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് ഗാനം രചിച്ചിരിക്കുന്നത്. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന നമ്മുടെ നാട്ടില്‍ നിന്നും ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ഗാനം ഇത് ആദ്യമായാണ്. തിരുവനന്തപുരം സ്വദേശിയും പ്രശസ്ത പാശ്ചാത്യ സംഗീതജ്ഞനുമായ നന്ദു ലിയോയുടെ മകളാണ് സിന്‍ഡി നന്ദകുമാര്‍. ആര്‍ട്ടി ക്രീയറ്റോ പ്രൊഡക്ഷന്‍സാണ് ഈ ഗാനം റിലീസ് ചെയ്തത്.

