ഡോക്യൂമെന്റ് ട്രാൻസ്ലേറ്റർ; അഭിമുഖം ഡിസംബർ 6ന്

കൊച്ചി: തൃപ്പുണിത്തുറ സർക്കാർ സംസ്‌കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സംസ്‌കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികൾ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവിണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകർത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം.

താത്പര്യമുള്ളവർ ഡിസംബർ 6ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.