ലോകമൊന്നടങ്കമുള്ള സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2. ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാര്‍ ദ് വേ ഓഫ് വാട്ടറിന്റെ അവസാനത്തെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് ആണ് പുറത്തുവന്നിരിക്കുന്നത്.
സംഗീതം, വിഷ്വല്‍സ്, ഡയലോഗ് എന്നിവ കൊണ്ട് സമ്ബന്നമാണ് പുറത്തുവന്നിരിക്കുന്ന പുതിയ ട്രെയിലര്‍. മികച്ച ദൃശ്യാനുഭവം ആയിരിക്കും സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന കാര്യം ഉറപ്പു നല്‍കുന്നുണ്ട് ട്രെയിലര്‍. ക്രിസ്മസ് റിലീസായി ഡിസംബര്‍ 16 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

