വാഷിങ്ടൺ: യുഎസിൽ വെടിവെയ്പ്പ്. വെർജീനിയയിൽ വാൾമാർട്ട് സ്റ്റോറിലാണ് വെടിവെയ്പ്പ് നടന്നത്. പത്തുപേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ വ്യക്തിയും കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സാംസ് സർക്കിളിലെ വാൾമാർട്ടിലെ സ്റ്റോറിലായിരുന്നു ആക്രമണം നടന്നത്. തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

