ടൈഫോയ്ഡ്; രോഗബാധ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ഒരു ബാക്ടീരിയ അണുബാധയാണ് ടൈഫോയ്ഡ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ടൈഫോയ്ഡ്. ആമാശയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന സാൽമൊണല്ല ദഹനവ്യവസ്ഥയിലെ അവയവങ്ങളേയും ബാധിക്കും. ഗുരുതരരോഗമായ ടൈഫോയ്ഡിനും സാൽമൊണല്ല കാരണമാകുന്നു. രക്തചംക്രമണത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ശരീരമാസകലം വ്യാപിക്കുകയും അവയവങ്ങളിൽ കടന്നുകൂടുകയും ചെയ്യും. രോഗബാധിതനായ ഒരാൾ ബാത്ത്‌റൂം ഉപയോഗിക്കുകയും കൈ കഴുകാതിരിക്കുകയും ചെയ്യുമ്പോൾ രോഗം മറ്റുള്ളവരിലേക്ക് പകരും.

ഈ രോഗബാധ തയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ചൂടോടെ പാകം ചെയ്ത് വിളമ്പുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുണം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകുകയോ തൊലികളഞ്ഞതോ ആണെങ്കിൽ മാത്രം കഴിക്കുക. ഐസ് ഒഴിവാക്കുക, കാരണം അത് ശുദ്ധമല്ലാത്ത വെള്ളത്തിൽ നിന്ന് ഉണ്ടാക്കിയതാകാം.

20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം. ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകഴുകാൻ ശ്രദ്ധിക്കണം. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ, കുറഞ്ഞത് 60% ആൽക്കഹോൾ അടങ്ങിയ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം.