ദോഹ: പോളണ്ടിനെതിരായ ആദ്യ മത്സരത്തില്‍ പെനാല്‍റ്റി സേവ് ചെയ്ത് മെക്സിക്കോയ്ക്ക് സമനില സമ്മാനിച്ച് ഒച്ചോവ. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല.
മതസരത്തിന്റെ 56-ാം മിനിട്ടില്‍ ബോക്സിനുള്ളില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സികിയെ പിടിച്ച് വലിച്ചിട്ടതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുക്കാനെത്തിയത് ലെവന്‍ഡോവ്സ്കി തന്നെയായിരുന്നു. എന്നാല്‍ കൃത്യമായ ഡൈവിംഗിലൂടെ ഒച്ചോവ പെനാല്‍റ്റി തടുത്തിട്ടു. ലോകകപ്പിലെ ആദ്യ ഗോള്‍ നേടാനുള്ള ലെവന്റെ അവസരമാണ് ഒച്ചോവ തടുത്തിട്ടത്. ഷൂട്ടൗട്ടിലല്ലാതെ ഒച്ചോവയുടെ കരിയറിലെ 17-ാമത് പെനാല്‍റ്റി സേവായിരുന്നു ഇത്. മെക്സിക്കോയ്ക്ക് വേണ്ടി നടത്തുന്ന നാലാമത്തെ പെനാല്‍റ്റി സേവും. ലോകകപ്പില്‍ പെനാല്‍റ്റി സേവ് ചെയ്യുന്ന ആദ്യ മെക്സിക്കന്‍ ഗോളിയാണ് ഒച്ചോവ.ഇദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പായിരുന്നു ഇത്.
പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി ഫ്രഞ്ചുകാരു സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് ചരിത്രം കുറിച്ചു. ഇന്നലെ മെക്സിക്കോയും പോളണ്ടും തമ്മിലുള്ള മത്സരമാണ് 38കാരിയായ സ്റ്റെഫാനി നിയന്ത്രിച്ചത്.

