സൂര്യപ്രകാശം കൂടുതൽ നേരം ചർമത്തിൽ ഏൽക്കുന്നതിന്റെ ഫലമായി ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകാറുണ്ട്. നമ്മുടെ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശരീരത്തിന്റെ മാർഗമാണ് ടാനിംഗ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ അൾട്രാവയലറ്റ് രശ്മികളിലേക്കും നാം സമ്പർക്കം പുലർത്തുന്നു. അതിനാൽ, അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ മെലാനിൻ ചർമ്മകോശങ്ങളുടെ ഉപരിതലത്തിലേക്ക് മാറ്റി അവയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. സൺടാൻ അകറ്റാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചർമ്മത്തിൽ പുരട്ടുന്നത് സൺ ടാൻ അകറ്റാൻ സഹായിക്കും. ഉരുളക്കിഴങ്ങിൽ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന കാറ്റെകോളേസ് എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും ഉരുളക്കിഴങ്ങലുണ്ട്. ഇവ കരുവാളിപ്പ് അകറ്റും.
പൈനാപ്പിൾ പൾപ്പ് തേനിൽ കലർത്തി ടാൻ ചെയ്ത ഭാഗത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകുക. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് ചർമ്മത്തിന് തിളക്കം നൽകും. പൈനാപ്പിളിൽ ആന്റിഓക്സിഡന്റുകളും ബ്രോമെലൈൻ എന്ന എൻസൈമും മുഖകാന്തി വർദ്ധിപ്പിക്കുകയും ചെയ്യും.
സ്ട്രോബെറി AHA (ആൽഫ-ഹൈഡ്രോക്‌സി ആസിഡുകൾ), വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകും. സൺ ടാൻ അകറ്റാനും ഇത് സഹായകമാണ്.
നാരങ്ങയിലുള്ള ഉയർന്ന അളവിലുള്ള സിട്രിക് ആസിഡും വിറ്റാമിൻ സിയും ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റാനും ടാനിന് കാരണമാകുന്ന മെലാനിൻ നീക്കം ചെയ്യാനും സഹായിക്കുന്നു.

