തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2022-23 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷ നൽകാം.
ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ്.
ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ ആപ്ലിക്കേഷൻ ഡിസംബർ 12 ന് മുൻപ് ഫൈനൽ കൺഫർമേഷൻ ചെയ്യണം. സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സും വിജഞാപനവും എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0471-2560363, 364.

