സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങൾ ചെയ്യാതിരിക്കാനാകില്ല; ധനമന്ത്രി

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് 35 ലക്ഷത്തിന്റെ കാർ വാങ്ങാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങൾ ചെയ്യാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജനായി കാർ വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിസുരക്ഷാ കാർ വാങ്ങാനാണ് സർക്കാർ പണം അനുവദിച്ചത്. ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച ശേഷം സർക്കാർ വാങ്ങുന്ന ആറാമത്തെ കാറാണിത്. പി ജയരാജന്റെ ശാരീരിക ബുദ്ധിമുട്ട്, പ്രത്യേക സുരക്ഷ, നിലവിലെ വാഹനത്തിന്റെ കാലപ്പഴക്കം തുടങ്ങിയവ കണക്കിലെടുത്താണ് സർക്കാർ പുതിയ വാഹനം വാങ്ങാൻ തുക അനുവദിച്ചത്.

ഖാദി ബോർഡ് യോഗത്തിലാണ് വാഹനം വാങ്ങാൻ തീരുമാനിച്ചത്. പിന്നീട് ഈ അപേക്ഷ സർക്കാർ അംഗീകരിച്ചു. വാഹനം വാങ്ങാനുള്ള പണം ഖാദി ബോർഡിൽ നിന്നാണ് ചെലവഴിക്കുക.