കോവിഡ് കേസുകളിൽ കുറവ്: ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധ പോർട്ടൽ രജിസ്ട്രേഷൻ ഒഴിവാക്കി

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാർ എയർ സുവിധ പോർട്ടലിൽ ചെയ്തിരുന്ന രജിസ്‌ട്രേഷൻ നിബന്ധന ഒഴിവാക്കി. കോവിഡ് വാക്‌സിനേഷനുള്ള സെൽഫ് ഡിക്ലറേഷൻ ഫോം ആണ് വിദേശത്ത് നിന്ന് വരുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്.

കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. ഇത് ഒഴിവാക്കിയുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

കോവിഡ് വാക്‌സിനേഷൻ വർദ്ധിച്ചതും കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.