കണ്ണൂര്‍: ശശി തരൂര്‍ എംപിയെ പുകഴ്ത്തി നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ രംഗത്ത്. മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഷംസീര്‍ തരൂരിനെ പുകഴ്ത്തിയത്.
ശശി തരൂര്‍ ലോക പ്രശസ്തനാണ്. താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീര്‍ പറഞ്ഞത്. അദ്ദേഹത്തെ വേദിയില്‍ ഇരുത്തിയായിരുന്നു സ്പീക്കറുടെ പരാമര്‍ശം.
അതേസമയം, പരിപാടിക്ക് മുന്‍പ് മാധ്യമങ്ങളെ കണ്ട ശശി തരൂര്‍, യൂത്ത് കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വം മറുപടി പറയട്ടേയെന്ന് പ്രതികരിച്ചു.

