പി. ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍; 35 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പി. ജയരാജന് പുതിയ കാര്‍ വാങ്ങുന്നതിനായി 35 ലക്ഷം രൂപ അനുവദിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടെ പരിഗണിച്ചാണ് ഈ തീരുമാനം.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്.

പുതിയ വാഹനം വാങ്ങുന്നതിന് നവംബര്‍ നാലിന് ചീഫ് സെക്രട്ടറിയും നവംബര്‍ ഒന്‍പതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ 4 കാറുകള്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു.