ആരെയും ഭയമില്ല, തന്നെയും ആരും ഭയപ്പെടേണ്ട; ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസിന്റെ പരിപാടികളിൽ നിന്ന് തനിക്ക് വിലക്കില്ലെന്ന് ശശി തരൂർ എംപി. തനിക്ക് ആരെയും ഭയമില്ല, തന്നെയും ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് പരിപാടി റദ്ദാക്കിയത് സാങ്കേതികമാണ്. പരിപാടി മാറ്റിയതിനെക്കുറിച്ച് അറിയാൻ യൂത്ത് കോൺഗ്രസിനോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു യൂത്ത് കോൺഗ്രസ് സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

പിന്നീട് ഈ പരിപാടിയിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്മാറുകയായിരുന്നു. അസൗകര്യങ്ങൾ മൂലമാണ് തീരുമാനമെന്നാണ് യൂത്ത് കോൺഗ്രസ് നൽകുന്ന വിശദീകരണം. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും.