സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അൻപത് വർഷത്തിന് ശേഷമുള്ള വളർച്ചയാണ് സിൽവർ ലൈനിലൂടെ കേരളത്തിനുണ്ടാകുകയെന്നും അദ്ദേഹം വിശദമാക്കി.

സിൽവര്ഡ ലൈൻ പദ്ധതി നടപ്പാക്കുമെന്നതിൽ ഇടതുപക്ഷത്തിന് സംശയമില്ല. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

പദ്ധതി ആഘാത പഠനത്തിന് നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിച്ചെന്നും പദ്ധതി തത്ക്കാലം വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ എത്തിയെന്ന തരത്തിലുമാണ് വാർത്തകൾ പ്രചരിച്ചത്. സാമൂഹിക ആഘാത പഠനം നടക്കുന്ന ഏജൻസിയുടെ കാലാവധി പുതുക്കില്ല. 11 ജില്ലകളിലായി ഭൂമി ഏറ്റെടുക്കലിന് വേണ്ടി നിയോഗിച്ച 200ലധികം ഉദ്യോഗസ്ഥരെ തിരികെ വിളിക്കുമെന്നുമുള്ള തരത്തിലാണ് വാർത്ത പ്രചരിച്ചത്.