ടി-20 ലോകകപ്പ് തോല്‍വി; ടീം സെലക്ടര്‍മാരെ പുറത്താക്കി ബി.സി.സി.ഐ

മുംബൈ: ട്വന്റി 20 ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് പിന്നാലെ ടീം സെലക്ടര്‍മാരെ ബി.സി.സി.ഐ പുറത്താക്കി. ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, പുതിയ സെലക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി ബി.സി.സി. ഐ അപേക്ഷയും ക്ഷണിച്ചു. നവംബര്‍ 28നാണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. ഇക്കാര്യം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ബിസിസിഐ പങ്കുവച്ചിട്ടുണ്ട്.