ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളില്‍ ഇനിമുതല്‍ ക്യുആര്‍ കോഡുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. സിലിണ്ടറുകള്‍ മികച്ച രീതിയില്‍ വിതരണ ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആര്‍ കോഡുകള്‍ സഹായകമാകുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. എല്‍പിജി സിലിണ്ടറുകളുടെ മോഷണം തടയാനും ഇതുവഴി സാധിക്കും.
അതേസമയം, ആധാര്‍ കാര്‍ഡിനോട് സാമ്യമുള്ളതാകും എല്‍പിജി സിലിണ്ടറുകളില്‍ പതിക്കുന്ന ക്യൂആര്‍ കോഡ്. പുതിയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ വെല്‍ഡ് ചെയ്ത് ചേര്‍ക്കുകയും പഴയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ ഒട്ടിക്കുകയും ചെയ്യും. ക്യൂആര്‍ സ്കാന്‍ ചെയ്ത് പരിശോധിക്കുക വഴി ഉപഭോക്താക്കള്‍ക്ക് അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാനാവും. ഗാര്‍ഹിക പാചക വാതക വിപണനത്തിലെ അഴിമതി തടയാനും ക്യുആര്‍ കോഡുകള്‍ വഴി സാധിക്കും.
വീടുകളിലെത്തുന്ന സിലിണ്ടറുകളില്‍ പലപ്പോഴും ഒന്ന് മുതല്‍ മൂന്ന് കിലോയുടെ വരെ കുറവ് ഉണ്ടാകാറുണ്ട് എന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

