ആരോഗ്യകരമായ ജീവിതത്തിന് മതിയായ ഉറക്കം ലഭിക്കേണ്ടത് നിർണായകമാണ്. ഉറക്കം ശരിയായില്ലെങ്കിൽ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ വളരെയേറെ ദോഷകരമായി ബാധിക്കും. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ചെറിപ്പഴം
ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ചെറിപ്പഴം. നല്ല ഉറക്കം ലഭിക്കാനും ചെറിപ്പഴം സഹായിക്കും. ഉറങ്ങുന്നതിന് മുൻപ് ചെറിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.
പഴം
നല്ല ഉറക്കം ലഭിക്കാൻ പഴം കഴിക്കാവുന്ന മറ്റൊരു ഭക്ഷണമാണ് പഴം. പഴം കഴിക്കുന്നതിലൂടെ ആരോഗ്യവും ലഭിക്കും. പഴത്തിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിനാവശ്യമായ ഹോർമോണുകളെ ഉണ്ടാക്കുന്നു. കാർബോഹൈഡ്രെറ്റിൽ നിന്നുമാണ് 90 ശതമാനം കലോറിയും ഇവയ്ക്ക് ലഭിക്കുന്നത്.
ബദാം
ഉറക്കത്തിന് ആവശ്യമായ ഹോർമോണുകൾ ഉണ്ടാകാനായി ബദാം കഴിക്കുന്നത് നല്ലതാണ്. ബദാം കഴിക്കുന്നത് സുഖനിദ്രയ്ക്ക് സഹായിക്കും.
തേൻ
ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ തേൻ കുടിക്കുന്നത് വളരെ നല്ലതാണ്. തേനിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ്റ്റോഫാൻ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു..

