ഋഷഭ് ഷെട്ടി സെവിധാനം ചെയ്ത് അഭിനയിച്ച കന്നഡ ചിത്രം ‘കാന്താര’ എല്ലായിടങ്ങളിലും മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.
നവംബര്‍ 24ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ‘കാന്താര’യുടെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ തനിക്കൊന്നുമറിയില്ല എന്നായിരുന്നു ഋഷഭ് ഷെട്ടി പ്രതികരിച്ചിരുന്നത്. ‘മനസ് ശൂന്യമാണ്. രണ്ട് മാസത്തെ ഇടവേള എടുക്കണം. ‘കാന്താര’യ്ക്ക് ശേഷം ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമകളെല്ലാം ഇപ്പോള്‍ മനസ്സില്‍ ഇല്ലാണ്ടായി. എനിക്ക് പുതിയൊരു തുടക്കം വേണം. ‘കാന്താര’ രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് സംസാരിക്കാന്‍ സമയമായിട്ടില്ല’- എന്നുമായിരുന്നു ഋഷഭ് ഷെട്ടി പറഞ്ഞിരുന്നത്.
‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്.

