ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല; പരിഹാസവുമായി എം സ്വരാജ്

തിരുവനന്തപുരം: ഗവർണർക്കെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എംഎൽഎ, എംപി സ്ഥാനത്തിരിക്കാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാൽ ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 35 വയസ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണറാകാം. ആർഎസ്എസ് എഴുതി നൽകുന്നതാണ് ഗവർണർ നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.