കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പരാതിയുമായി എഫ്‌സി ഗോവ. കൊച്ചിയിലെ മത്സരത്തിന് സുരക്ഷ ഒരുക്കിയില്ലെന്നാണ് പരാതി.
മത്സരത്തിനെത്തിയ സപ്പോര്‍ട്ട് സ്റ്റാഫിന് നേരേ കല്ലേറുണ്ടായി, എവേ സ്റ്റാന്‍ഡില്‍ ഗോവന്‍ ആരാധകരെ അധിക്ഷേപിച്ചു എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് അന്വേഷിക്കണമെന്നാണ് ഗോവന്‍ ക്ലബിന്റെ പ്രധാന ആവശ്യം. ഞായറാഴ്ചയായിരുന്നു കലൂരില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരം നടന്നത്.

