തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ് കവിയരുത്. സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 81,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യതയ്ക്കും കൂടുതൽ വിവരങ്ങൾക്ക്: 0471-2330756, ഇ-മെയിൽ: peeotvm.emp.lbr@kerala.gov.in.
അതേസമയം, സർവ്വെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവ്വെയുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റിൽ നിന്നും ലഭ്യമായ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (8 ജില്ലകൾ) എന്നീ ജില്ലകളിലുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 20ന് രാവിലെ 10.30ന് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് എഴുത്ത് പരീക്ഷ നടത്തും. യോഗ്യരായവരുടെ പട്ടിക സർവ്വെ വകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽ ലഭ്യമാണ്. (entebhoomikerala.gov.in) ഹാൾടിക്കറ്റ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

