സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് പരമപ്രധാനം ദേശീയ താൽപ്പര്യങ്ങളാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയെയും പാക്കിസ്ഥാനെയും ലക്ഷ്യമിട്ട് സർജിക്കൽ സ്ട്രൈക്കും ബാലാക്കോട്ട് ആക്രമണവും നടത്തിയതിനെ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾകൊണ്ട് ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം മുഴുവനും ഇന്ത്യയെ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് സമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ആദ്യത്തെ മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി മാറാൻ ഉടൻ തന്നെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.