ശബരിമലയില്‍ 50 വയസുകഴിഞ്ഞ സ്ത്രീകളേ കയറാവൂ എന്ന വാദം അംഗീകരിക്കണം: ജി. സുധാകരന്‍

ആലപ്പുഴ: ശബരിമലയില്‍ 50 വയസുകഴിഞ്ഞ സ്ത്രീകളേ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് ജി. സുധാകരന്‍. ജ്യോതിഷ താന്ത്രിക വേദി ജില്ലാ കമ്മിറ്റിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജ്യോതിഷ ചര്‍ച്ചയും ജ്യോതിഷ താന്ത്രിക പ്രതിഭാ പുരസ്‌കാര വിതരണവും നിര്‍വഹിക്കാനെത്തിയതായിരുന്നു അദ്ദേഹം.

‘ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങള്‍ ലോകത്തുണ്ട്. ഇതില്‍ അജ്ഞാതമായവയുള്ളിടത്തോളം ലോകത്തില്‍ ജ്യോതിഷത്തിനു പ്രസക്തിയുണ്ട്. കല്യാണത്തിനും മറ്റു പൊതുചടങ്ങുകളിലും ഹിന്ദു പുരോഹിതര്‍ അടിവസ്ത്രം ധരിക്കണമെന്ന് മുന്‍പ് പറഞ്ഞത് നല്ല ലക്ഷ്യത്തോടെയാണ്. ക്രിസ്ത്യന്‍, മുസ്ലിം പുരോഹിതര്‍ പാദംപോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. എന്നാല്‍, ചിലര്‍ എന്റെ അഭിപ്രായത്തെ കളിയാക്കുകയായിരുന്നു’- സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.