ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; പരിഹാരം കാണുമെന്ന് മന്ത്രി എം.ബി രാജേഷ്‌

കൊച്ചി: സംസ്ഥാനത്ത് ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതിനാലാണെന്നും, ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പ്രശ്‌നം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിന് വേഗത്തില്‍ പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 750 രൂപവരെ വിലവരുന്ന മദ്യമാണ് സംസ്ഥാനത്ത് കിട്ടാത്തത്. ബെവ്കോ ഔട്ട്ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. അതിനാല്‍ മദ്യവില്‍പനശാലകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ പ്രതിസന്ധി നേരിടുകയാണ്. ഇടത്തരം മദ്യ ബ്രാന്റുകളുടെ വിതരണം കമ്ബനികള്‍ കുറച്ചത് ബെവ്‌കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.