റെക്കോർഡ് നേട്ടവുമായി രൂപ; ഡോളറിനെതിരെ ശക്തിപ്രാപിച്ചു

ന്യൂഡൽഹി: റെക്കോർഡ് നേട്ടവുമായി രൂപ. ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതിലാണ് രൂപ റെക്കോർഡിട്ടത്. ഡോളറിനെതിരെ 71 പൈസയോളമാണ് രൂപ ശക്തിപ്രാപിച്ചത്.

വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോൾ രൂപയുടെ വില ഡോളറിന് 81.40 രൂപയിൽ നിന്നും 80.69 രൂപയായി മാറി. കഴിഞ്ഞ നാല് വർഷത്തിനിടെ ഡോളറിനെതിരെ രൂപ ഇത്രയും വലിയ നേട്ടം നേടുന്നത് ഇതാദ്യമായാണ്.

അമേരിക്കയിൽ പണപ്പെരുപ്പത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഉപഭോക്തൃ വില സൂചികയിലും അനുകൂലമാറ്റമുണ്ടായി. ഉപഭോക്തൃ വില സൂചിക 8.2 ശതമാനത്തിൽ നിന്നും 7.7 ശതമാനത്തിലേക്ക് ഉയർന്നു. ഇതാണ് രൂപയ്ക്ക് ആശ്വാസമേകുന്നത്. അടുത്ത ദിവസങ്ങളിൽ വീണ്ടും ഡോളർ സൂചിക കുറയാനാണ് സാധ്യത.